കൊടുവള്ളി: കൃത്യമായ ഗതാഗത നിയന്ത്രണവും അടിസ്ഥാന വികസന പദ്ധതികളുടെ അഭാവവും കാരണം നഗരമധ്യത്തിൽ ഗതാഗതക്കുരുക്ക് പതിവായി ജനജീവിതം ദുസ്സഹമായി മാറിയിട്ടുണ്ട്. സ്കൂൾ സമയത്തും ഓഫീസുകൾ കഴിയുമ്പോഴും ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ വഴിയില്ലാത്ത ദുരവസ്ഥയാണ്.
നഗരത്തിലെ മേൽപ്പാല നിർമാണം, ബൈപ്പാസ്, പാർക്കിംഗ് സംവിധാനം, കൃത്യമായ ഗതാഗത നിയന്ത്രത്തിനുള്ള സിഗ്നൽ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള പ്രാഥമിക പദ്ധതികൾ ഭരണ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വിധേയമായി തടസ്സപ്പെ ടുകയാണെന്ന്
എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.വികസനപ്രശ്നങ്ങളെ പൊതു ഉദ്ദേശത്തോടെ സമീപിക്കാതെ ഇടതു വലതു രാഷ്ട്രീയ കക്ഷികൾ മത്സരിക്കുകയാണ്.ജനങ്ങൾ ഈ രാഷ്ട്രീയ വഞ്ചന തിരിച്ചറിയണമെന്നും, വികസനത്തിന് തടസ്സം നിൽക്കുന്നവരോട് നിലപാട് സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്തു.
നഗരത്തിലെ ഗതാഗത സാന്ദ്രത കണക്കിലെടുത്ത് ബസ്റ്റാന്റ് മാറ്റി സ്ഥാപിക്കാനും, പുതിയ റോഡുകൾ നിർമ്മിക്കാനും, പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കാനും, മേൽപ്പാലവും ബൈപ്പാസ് പാതകളും, ഗതാഗത നിയന്ത്രണ സംവിധാനവും അതിവേഗം പൂർത്തിയാക്കി
പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും എസ്‌ഡിപി ഐ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പി.യുസുഫ് അധ്യക്ഷനായി. ഇ.പി.റസാഖ്, ആബിദ് പാലക്കുറ്റി, റസാഖ് കൊന്തളത്ത്,ആർ സി സുബൈർ, ഒ.എം.സിദ്ധീഖ്, സി.പിബഷീർ, സലാം കാക്കേരി ,സിദ്ധീഖ് ഈർപ്പോണ,ഇഖ്ബാൽ മടവൂർ, റഈസ് നരിക്കുനി, ഹമീദലി കോളിക്കൽ തുടങ്ങിയവർ സംസാരിച്ചു.



0 Comments