LATEST

6/recent/ticker-posts

പൊതുപണിമുടക്കിന് കെ.എസ്.ആർ.ടി.സി ഓടുമെന്ന് ഗണേശ് കുമാർ; കേരളത്തിൽ ജീവനക്കാർ സന്തുഷ്ടരെന്ന് ഗതാഗതമന്ത്രി





തിരുവനന്തപുരം: പൊതുപണിമുടക്ക് ദിനത്തിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ​ഗണേശ് കുമാർ. ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.

അനാവശ്യസമരമാണ് ബസ്സുടമകൾ നടത്തുന്നത്. ജി.പി.എസും, സ്പീഡ് ഗവർണറും ഒഴിവാക്കാനാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് നടപ്പില്ല. വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ കൂടുതൽ ചർച്ചയുണ്ടാകും. വിദ്യാർഥി യൂനിയനുകളുമായി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, മന്ത്രി​യെ തള്ളി വിവിധ കെ.എസ്.ആർ.ടി.സി യൂനിയകൾ രംഗത്തെത്തി. പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി അറിയിച്ചപ്പോൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നായിരുന്നു സി.ഐ.ടു.യു മറുപടി.

കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ തൊ​ഴി​ൽ​ദ്രോ​ഹ, ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ പൊ​തു​പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി ആ​രം​ഭി​ക്കും. ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, പൊ​തു​മേ​ഖ​ലാ ഓ​ഹ​രി വി​ൽ​പ​ന അ​വ​സാ​നി​പ്പി​ക്കു​ക, സ്‌​കീം വ​ർ​ക്ക​ർ​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്കു​ക, മി​നി​മം വേ​ത​നം 26,000 രൂ​പ​യാ​യും പെ​ൻ​ഷ​ൻ 9000 രൂ​പ​യാ​യും നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ്‌ പൊ​തു​പ​ണി​മു​ട​ക്ക്‌.

ക​ർ​ഷ​ക​ർ, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​രും ബാ​ങ്കി​ങ്‌, ഇ​ൻ​ഷു​റ​ൻ​സ്‌ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. ഐ.​എ​ൻ.​ടി.​യു.​സി, എ.​ഐ.​ടി.​യു.​സി, സി.​ഐ.​ടി.​യു, എ.​യു.​ടി.​യു.​സി, എ​ച്ച്‌.​എം.​എ​സ്‌, സേ​വ, ടി.​യു.​സി.​ഐ തു​ട​ങ്ങി പ​ത്തു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​ണ് പൊ​തു​പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. 25 കോ​ടി തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ഖി​ലേ​ന്ത്യ ട്രേ​ഡ് യൂ​നി​യ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി അ​മ​ർ​ജി​ത് കൗ​ർ പ​റ​ഞ്ഞു. സി.​പി.​എം, സി.​പി.​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ, സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച, കാ​ർ​ഷി​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Post a Comment

0 Comments