കൊടുവള്ളി : കൊടുവള്ളി വർധിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് മുൻസിപ്പാലിറ്റിയും പോലീസും വ്യാപാരികളും തൊഴിലാളികളും മറ്റു രാഷ്ട്രീയ സാംസ്കാരിക സംഘടനകളും കൂട്ടാമായി എടുത്ത തീരുമാനമാനത്തിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തതിൽ ട്രാഫിക് നിയത്രണങ്ങൾ കൊണ്ട് വന്നിരുന്നു.
അഞ്ചു ദിവസമായി നല്ല രൂപത്തിൽ മുന്നോട്ടു പോയികൊണ്ടിരുന്ന നിയന്ത്രണങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ചരക്കുകൾ കയറ്റാൻ മാത്രം ലൈസൻസുള്ള വാഹനങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നും പഴം പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കയറ്റി എല്ലാവിധ ട്രാഫിക് റൂളുകളും തെറ്റിച്ച് മെയിൻ റോഡിൽ വച്ച് കച്ചവടം ചെയ്യുകയാണ്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയായ ഇത്തരം അനതികൃത കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു .യോഗത്തിൽ
പിടിഎ ലത്തീഫ്, ടി പി അർഷാദ്,വി എം വാസു, എം അബ്ദുൽ ഖാദർ, സമീർ ആപ്പിൾ, യു കെ അഷ്‌റഫ്, സെയ്തു ടി തുടങ്ങിയവർ സംസാരിച്ചു.



0 Comments