LATEST

6/recent/ticker-posts

ട്രാഫിക് കുരുക്ക് ശക്തമായ സമരത്തിനൊരുങ്ങി വ്യാപാരികൾ



കൊടുവള്ളി : ദിനംപ്രതി പതിനഞ്ചായിരത്തോളം വിദ്യാർത്ഥികളും, അയ്യായിരത്തോളം സർക്കാർ ജീവനക്കാരും കൊടുവള്ളിയിൽ വന്നു പോവുന്നു,
മിനിസിവിൽ സ്റ്റേഷൻ ഉൾപ്പെടെ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നു,
എന്നിട്ടും ഈ പ്രദേശത്ത് ഒരു ട്രാഫിക് സംവിധാനം പോലുമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങുമായി പാർക്ക് ചെയ്തു ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന പ്രവണത വർധിച്ചു വരുന്നു കൂടാതെ വാഹനങ്ങളിൽ ഉള്ള തെരുവ് കച്ചവടങ്ങളും ട്രാഫിക് കുരുക്കിന് കാരണമാണ് വലിയ വാടകയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ 
പാർക്ക് ചെയ്യുന്നത് മൂലം, സ്ഥാപനങ്ങളിലേക്ക് കയറാൻ ഒരു ഉപഭോക്താവിന് കഴിയാത്ത അവസ്ഥയാണ്.
 ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിലവിൽ വന്നിട്ട് അഞ്ച് വർഷത്തോളമായി എങ്കിലും നിശ്ച്ലമാണ്.
കൊടുവള്ളിയിലെ നിരന്തരമായി ഉണ്ടാവുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻപോട്ട് പോവുമെന്ന്, കെ വി വി എസ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
 യോഗത്തിൽ പ്രസിഡൻറ് പി ടി എ ലത്തീഫ് അധ്യക്ഷനായി.
 ടി.പി അർഷാദ്, എം.വി വാസു, അബ്ദുൽ ഖാദർ, ഷമീർ ആപ്പിൾ ,ലത്തീഫ് ഇലക്ട്ര, യു.കെ അഷ്റഫ്, പി സി ബദറുദ്ധീൻ,റഷീദ് അനുഗ്രഹ, ലത്തീഫ് പ്ലാസ, ഉവൈസ്, ടി സൈതു, റസാഖ് മെഡിക്കൽസ്, ഫൈസൽ മലബാർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments