LATEST

6/recent/ticker-posts

കുടുംബശ്രീ മിഷന്റെ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ 50000 രൂപയുടെ ധനസഹായം ഉപയോഗിച്ച് തുടങ്ങിയ പെട്ടിക്കടയുടെ ഉദ്ഘാടനം ചെയ്തു




കൊടുവള്ളി നഗരസഭ അതി ദരിദ്രപട്ടികയിൽ ഉൾപ്പെട്ട കരീറ്റി പറമ്പ് ഈസ്റ്റ് പതിനൊന്നാം ഡിവിഷനിലെ ഉസ്മാൻ നെല്ലുളിക്ക് ഉപജീവനം കണ്ടെത്തി കൊടുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ 50000 രൂപയുടെ ധനസഹായം ഉപയോഗിച്ച് തുടങ്ങിയ പെട്ടിക്കടയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശ്രീ. വെള്ളറ അബ്ദു നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി. ബുഷറ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ഇസ്മയിൽ, ഡിവിഷൻ കൗൺസിലർ ഷബ്‌ന നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. സി. ഡി. എസ്സ് മെമ്പർ ശരീഫ സ്വാഗതവും സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷിജിലി നന്ദിയും പറഞ്ഞു സി ഡിഎസ് മെമ്പർമാരായ ഗിരിജ വിമല. പി. സി, സീന എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments