ബൈക്കുമായി സ്‌കൂളിലെത്തുന്ന കുട്ടിഡ്രൈവർമാരെ പിടികൂടാൻ തിരൂരങ്ങാടി പോലീസ് നടത്തിയ പരിശോധനയിൽ 10 ഇരുചക്രവാഹനങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് തിരൂരങ്ങാടി മേഖലയിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
'ഓപ്പറേഷൻ ലാസ്റ്റ്ബെൽ' എന്നുപേരിട്ട പരിശോധനയിൽ ലൈസൻസില്ലാതെ ഇരുചക്രവാഹനമോടിച്ചവർ, മൂന്നുപേരെ കയറ്റി ബൈക്ക് ഓടിച്ചവർ തുടങ്ങിയവരടക്കം 35പേർക്ക് പിഴയിട്ടു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ അടുത്തദിവസങ്ങളിലും തുടരുമെന്ന് പോലീസ്. തിരൂരങ്ങാടി പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ലൈസൻസില്ലാത്ത കുട്ടിഡ്രൈവർമാർക്ക് വാഹനം നൽകിയാൽ ആർസി ഉടമയ്ക്ക് 35,000 രൂപയാണ് പിഴ ചുമത്തുക. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരെല്ലാം നടപടിക്കു വിധേയരാകുമെന്ന് പോലീസ്.
ലൈസൻസില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്ന കുട്ടിഡ്രൈവർമാർക്ക് പ്രായപൂർത്തിയായാലും 25 വയസ്സിനുശേഷം മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു.
0 Comments