കൊടുവള്ളി : എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കൊടുവള്ളിയിലെ പൂർവ വിദ്യാർത്ഥികളെ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു. ഓമശ്ശേരി ശാന്തി സ്കൂൾ ഓഫ് വൊക്കേഷനൽ എഡ്യൂക്കേഷൻ അഡ്മിനിസ്റ്റേറ്റർ നൗഫൽ കരുവൻപോയിൽ ഉദ്ഘാടനം ചെയ്തു. ഐഡിയൽ സ്കൂൾ ചെയർമാൻ എം.പി. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. സാദിഖ്, ഐ സിഎസ് കമ്മിറ്റി അംഗം കെ.പി. സാലിഹ്, പിടിഎ പ്രസിഡന്റ് ഒ.കെ.ഷംസീർ, വി.സി. മുസ്തഫ എന്നിവർ പ്രസംഗിച്ചു. നൗഫൽ കരുവൻ പൊയിൽ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.



0 Comments