LATEST

6/recent/ticker-posts

കൊടുവള്ളി നഗരസഭയിൽ അംഗൻവാടി -കം- ക്രഷ്‌ ഉത്ഘാടനം ചെയ്തു



  കൊടുവള്ളി: നഗരസഭയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച അംഗൻവാടി -കം-ക്രഷിന്റെ ഉത്ഘാ ടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ജോലിക്കടക്കം പോവുന്ന രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴുമണി വരെ സംരക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ക്രഷ്‌ അംഗൻവാടിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നഗരസഭയിലെ സൗത്ത് കൊടുവള്ളി അംഗൻവാടിയിലാണ് പ്രാഥമികമായി ഈ സംവിധാനം ഏർപ്പെടുത്തിയത്.'
   കോഴിക്കോട് ജില്ലാവനിത ശിശു വികസന വകുപ്പ് മേധാവി സബീന ബീഗം, ഡിവിഷൻ കൗൺസി ലർ കെ.ജമീല, സി.ഡി.പി.ഒ. പുഷ്പ ടി. കെ., ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുതാര്യ, തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.

Post a Comment

0 Comments