കൊടുവള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയിൽ എസ് എസ് എൽ സി, പ്ലസ് ടു, മറ്റു പ്രൊഫഷണൽ ഡിഗ്രീ എന്നിവയിൽ വിജയം കരസ്തമാക്കിയ മെമ്പർമാരുടെയും, ചുമട്ടു തോൽഴിലാളികളുടെയും മുപ്പത്തി നാലോളം വരുന്ന കുട്ടികൾക്ക് മൊമെന്റോയും ക്യാഷവാർഡും നൽകി.
ചടങ്ങിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഷംസു എളേറ്റിൽ, സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമീർ ആപ്പിൾ എന്നിവരെ അനുമോദിച്ചു.
കെ വി വി എസ് ജില്ലാ വൈസ് പ്രസിഡന്റ് ആമിർ മുഹമ്മദ് ഷാജി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി
പി ടി എ ലത്തീഫ് അധ്യക്ഷനായി.
യൂണിറ്റ് സെക്രട്ടറി ടി പി അർഷാദ് പ്രവർത്തക റിപ്പോർട്ട് അവധരിപ്പിച്ചു.
ട്രഷറർ എം വി വാസു വരവ് ചിലവ് കണക്ക് അവധരിപ്പിച്ചു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷംസു എളേറ്റിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി
സലാം നരിക്കുനി അനുമോദന പ്രഭാഷണം നടത്തി.
ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ പ്രസിഡന്റ് വി എം മുഹമ്മദ് കോയ, സമീർ ആപ്പിൾ,എൻ.പി ലത്തീഫ്, യു.കെ അഷ്‌റഫ്, യു കെ നബീല, എൻ പി അബു എന്നിവർ പ്രസംഗിച്ചു.
എം അബ്ദുൽ ഖാദർ സ്വാഗതവും, പി സി ബധറുദ്ധീൻ നന്ദിയും പറഞ്ഞു.



0 Comments