ചക്കാലക്കൽ: മടവൂർ ഗ്രാമ പഞ്ചായത്തിൽ
ചക്കാലക്കൽ മലയുടെ പരിസര പ്രദേശത്ത് വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് വൻ സ്ഫോടന സ്ഫോടന ശബ്ദം കേൾക്കുകയും,
വൈദ്യുതി നിലക്കുകയും ജനൽ ചില്ലുകളും കമ്പികളിലും പ്രകമ്പനം അനുഭവപ്പെടുകയും വീടുകളുടെ ചുറ്റുമതിൽ തകരുകയും, ഭൂമിക്ക് വിള്ളലുകൾ സംഭവിക്കുകയും ചെയ്തെങ്കിലും അധികൃതർ പ്രശ്നം അവഗണിച്ചതായി പരാതി.
ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സ്ഥിതി ചെയ്യുന്ന ചെമ്പറ്റ ചരുമല ഭാഗത്താണ് ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടത്.
മടവൂർ വില്ലേജ് ഓഫീസിൽ നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അധികൃതരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഭൂമിക്കടിയിൽ നിന്നാണ് ശബ്ദം കേട്ടതെന്ന് പരിസരവാസികൾ പറയുന്നു.
തഹസിൽദാർ മുഖേന ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പ് അധികൃതർക്കും റിപ്പോർട്ട് നൽകിയതായി മടവൂർ വില്ലേജ് ഓഫീസർ പി എ.പ്രേം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ നാളെ പരിശോധനക്ക് എത്തുമെന്നും അദേഹം പറഞ്ഞു.
0 Comments