LATEST

6/recent/ticker-posts

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്,കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ ഓറഞ്ച് അലര്‍ട്ട്


 


തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ പ്രവചന പ്രകാരം കേരളത്തിൽ ഇത്തവണ കാലവർഷം (ജൂൺ- സെപ്റ്റംബർ)  സാധാരണയിൽ കൂടുതൽ ആകുമെന്ന് സൂചന. ജൂൺ മാസത്തിൽ പൊതുവേ സാധാരണ/സാധാരണയിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു. ചില ഭാഗങ്ങളിൽ സാധാരണയിൽ കുറവ് മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനഫലമായി കേരളത്തിൽ വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


🔴വ്യാഴാഴ്ച റെഡ് അലർട്ട് - പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് 
വെള്ളിയാഴ്ച റെഡ് അലർട്ട് -  പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട്


ഇന്ന് മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട  ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 


🟠വ്യാഴാഴ്ച ഓറഞ്ച് അലർട്ട് - റെഡ് അലർട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് (പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ)


പ്രളയ സാധ്യത
കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാധ്യതയുടെ പശ്ചാത്തലത്തിൽ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. 


🟠ഓറഞ്ച് അലർട്ട് 


കോട്ടയം ജില്ലയിലെ മീനച്ചിൽ
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല 


🟡യെല്ലോ അലർട്ട്


കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, 
തിരുവനന്തപുരം ജില്ലയിലെ വാമനപുരം 


ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും നദികളിൽ കുളിക്കാനോ അലക്കാനോ മൽസ്യബന്ധത്തിനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങരുത്. നദി മുറിച്ചു കടക്കാനോ പാടില്ല. നദീ തീരങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.




Post a Comment

0 Comments