കച്ചേരിമുക്ക് : അനുഗ്രഹ കലാ സാംസ്കാരിക വേദി ഇരുപത്തഞ്ചാം വാർഷികം അനുഗ്രഹ ഫെസ്റ്റ് 2025 ൻ്റെ സമാപന ജനറൽ ബോഡി യോഗവും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും കൊടുവള്ളി ഫുഡ്കീസ് റസ്റ്റോറൻ്റിൽ വെച്ച് നടന്നു . പ്രസിഡണ്ട് എം മുസ്തഫയുടെ അദ്ധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അനുഗ്രഹ ഫെസ്റ്റ് ചെയർമാനുമായ വി.കെ. അബ്ദുറഹിമാൻ മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു. ജന.സെക്രട്ടറി സാലിഹ് മയൂരി പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. അനുഗ്രഹ ഫുട്ബോൾ കോച്ചിംഗ് ക്യാംപിൻ്റെ കോർഡിനേറ്റർ റിയാസ് ടി.കെ യെ ചടങ്ങിൽ ആദരിച്ചു. പുതുതായി ക്ലബിലേക്ക് കടന്നു വന്ന നാൽപതോളം യുവാക്കൾക്ക് ക്ലബ്ബിൻ്റെ സീനിയർ അംഗങ്ങൾ മെമ്പർഷിപ്പ് നൽകി.പ്രസ്തുത യോഗത്തിന് സെക്രട്ടറി നിഷാദ് കെ സ്വാഗതവും ട്രഷറർ കബീർ സി കെ നന്ദിയും പറഞ്ഞു.
0 Comments