LATEST

6/recent/ticker-posts

കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി





വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളില്‍ ചെയ്യുന്ന അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തേണ്ടെന്ന് ഹൈക്കോടതി. വെയില്‍ കൊള്ളാതിരിക്കാനും മറ്റുമായി മേല്‍ക്കൂര മാത്രം ഇട്ടതിന് നികുതി ചുമത്താനാവില്ലായെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഈ സ്ഥലം അടച്ചുകെട്ടി ആള്‍താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാല്‍ ട്രസ് വര്‍ക്കിന് താഴെയുള്ള ഭാഗം നികുതിക്ക് കീഴില്‍ വരുമെന്നും കോടതി വ്യക്തമാക്കി. വാണിജ്യസ്ഥാപനത്തിന് മുകളില്‍ ട്രസ് വര്‍ക്ക് / മേല്‍ക്കൂര ഇട്ടതിന് പിന്നാലെ 2,80,800 രൂപ അധികനികുതി ചുമത്തിയതിനെതിരെ ചേര്‍ത്തല സ്വദേശികളായ സേവ്യര്‍ ജെ പൊന്നേഴത്ത്, ജോസ് ജെ പൊന്നേഴത്ത് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മുഴുവനായി കെട്ടി അടയ്ക്കാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂര വാണിജ്യത്തിനോ താമസത്തിനോ ഉപയോഗിക്കാത്ത പക്ഷം നികുതി അടയക്കേണ്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെതാണ് വിധി. 2015ല്‍ പൂര്‍ത്തിയായ വാണിജ്യ കെട്ടിടത്തിന് 2016ല്‍ അനുമതി വാങ്ങിയാണു ഷീറ്റ് കൊണ്ടു ട്രസ് വര്‍ക് ചെയ്തത്. ഭാഗികമായി ചുറ്റും മറച്ചിട്ടുണ്ടെന്നാണു നികുതി നിര്‍ണയ ഉത്തരവില്‍ പറയുന്നത്.

Post a Comment

0 Comments