ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം പാലാരിവട്ടം മങ്ങാട്ടുറോഡിൽ എൻ രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്.
മകളുടെ മുന്നിൽവച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വിദേശ പൗരന്മാർ ഉൾപ്പെടെ 27 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
*നിറയൊഴിച്ചത് നിരായുധർക്ക് നേരെ!*
*ആക്രമണം ഉച്ചയ്ക്ക് 02.45-ന്*
*ഭീകരർ എത്തിയത് സൈനിക വേഷത്തിൽ*
*സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത് പ്രകോപനമില്ലാതെ*
*കൊല്ലപ്പെട്ടവരിൽ വിദേശപൗരന്മാരും (ഇറ്റലി, ഇസ്രയേൽ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ)*
*ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്*
*പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത് ഹെലികോപ്റ്ററിലും കുതിരപ്പുറത്തുമേറ്റി*
*ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (TRF)*
*ലഷ്കറിന്റെ ഭാഗമായ ഭീകരസംഘടനയാണിത്*
*പ്രദേശത്ത് സൈന്യത്തിൻ്റെ നേതൃത്വത്തിൽ ഭീകരർക്കായി തിരച്ചിൽ*
*അന്വേഷണം NIA-ക്ക്*
*ആഭ്യന്തരമന്ത്രി അമിത് ഷാ കശ്‌മീരിൽ*
*ഒമർ അബ്ദുള്ളയും സംഭവസ്ഥലത്ത്*
*നോർത്തേൺ ആർമി കമാൻഡറും ശ്രീനഗറിലേക്ക്*
0 Comments