LATEST

6/recent/ticker-posts

വെണ്ണക്കാട് തൂക്കു പാലം - മുനിസിപ്പാലിറ്റിയുടെ അനാസ്ഥമൂലം നടക്കത്ത അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുക- എൻ വൈ എൽ





കൊടുവള്ളി: വിനോദ സഞ്ചാര മേഖലിയിൽ ഏറ്റവും കുറവ് സംവിധാനങ്ങൾ ഉള്ള കൊടുവള്ളിയിൽ പി ടി എ റഹീം എം എൽ എ യുടെ ആവശ്യപ്രകാരം എം പി വീരേന്ദ്രകുമാർ കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എം പി ആയിരുന്ന സമയം എം.പി ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് നിർമിച്ച തൂക്കു പാലം, കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അനാസ്തമൂലം അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായി.

അറ്റകുറ്റപ്പണികൾ എടുക്കാത്തത് മൂലം അപകടാവസ്ഥയിൽ ആയ തൂക്കുപാലം നാട്ടുകാർ താൽക്കാലികമായി അടച്ച് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
കൊടുവള്ളി മുനിസിപാലിറ്റി - മടവൂർ പഞ്ചായത്തിനേയും യോജിപ്പിക്കുന്ന തുക്കു പാലം അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി നാട്ടുകാർ പല അധികാരികളെയും ബന്ധപെട്ടങ്കിലും ഇത് വരെ ഒരാളും തിരിഞ് നോക്കുക പോലും ചൈയ്തിട്ടില്ല. ഒരു വൻ അപകടം ഉണ്ടാവുന്നതിന് മുൻപ് അധികാരികൾ ഇതിന്റെ അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യം മാക്കണമെന്ന് എൻ വൈ എൽ കൊടുവള്ളി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.


യോഗം എൻ വൈ എൽ ജില്ലാ സെക്രട്ടറി ഇബ്നു തങ്ങൾ ഉദ്ഘാടനം ചെയ്തു. അലി ഹംദാൻ ഇ സി അധ്യക്ഷത വഹിച്ചു, മുജീബ് പട്ടിണിക്കര, സിദ്ദീഖ് കാരാട്ടുപോയിൽ, റഷീദ് തട്ടങ്ങൽ, ജസീർ മുക്കിലങ്ങാടി , ജാബിർ വാവാട്, സലാഹുദ്ധീൻ, നിസാർ വാവാട്, ജംഷാദ് നെല്ലാംകണ്ടി, റഹീം പി പി, റിയാസ് കോതുർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments