LATEST

6/recent/ticker-posts

അംഗൻ വാടികൾ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങൾ - എളമരം കരീം




അംഗൻ വാടികൾ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും സംരക്ഷണകേന്ദ്രങ്ങൾ ആണെന്നും ഓരോ നാട്ടിലെയും ആരോഗ്യ സംരക്ഷണത്തിൽ പങ്കുവഹിക്കുന്ന കേന്ദ്രങ്ങളാണെന്നും മുൻ എംപി എളമരം കരീം അഭിപ്രായപ്പെട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പതിനെട്ടാം ഡിവിഷൻ കരുവൻപൊയിലിൽ രാജ്യസഭ എംപിയായിരുന്ന എളമരം കരീം അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മോയോട്ടുകടവ് അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തന്നെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പതിനേഴാം ഡിവിഷനിലെ കളത്തിങ്ങൽ - പേരൂർ മുണ്ടോട്ട് റോഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ അംഗൻവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ നടുവിൽ കണ്ടി മുഹമ്മദിനെയും സർവീസിൽ നിന്നും വിരമിക്കുന്ന അംഗൻ വാടി വർക്കർ ശ്രീമതി ശോഭനയെയും ആദരിച്ചു. 
           പരിപാടിയിൽ മുൻ എം എൽ എ കാരാട്ട് റസാക്ക്, ഷറഫുദ്ദീൻ, മുനിസിപ്പൽ സെക്രട്ടറി കെ. സുധീർ, മാതോലത്ത് അബ്ദുല്ല, ഡോ. എ. കെ. അബ്ദുൽ ഖാദർ, പി. പി. മുഹമ്മദ്‌, പി. പി. ഹുസൈൻ, ഒ പി ഐ കോയ എന്നിവർ സംസാരിച്ചു. എംഎൽഎ പിടിഎ റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവിഷൻ കൗൺസിലർ വായോളി മുഹമ്മദ് മാസ്റ്റർ സ്വാഗതവും പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments