LATEST

6/recent/ticker-posts

വില്ലേജ് ഓഫിസർ വരുന്നതും കാത്തുകാത്ത് മൂന്ന് മാസം;ദുരിതം പേറി ജനം.




കൊടുവള്ളി : കൊടുവള്ളി വില്ലേജ് ഓഫിസിൽ മൂന്നു മാസത്തിലധികമായി വില്ലേജ് ഓഫിസറില്ല. വി വിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇതുമൂലം ദു രിതം പേറുകയാണ്.

വില്ലേജ് ഓഫിസറില്ലാ ത്തതിനാൽ നിലവിൽ ഫയലുകൾ കെട്ടിക്കിടക്കു ന്ന അവസ്ഥയാണുള്ളതെ ന്നും നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ വില്ലേജ് ഓഫി സിൽനിന്ന് വരുമാന സർ ട്ടിഫിക്കറ്റ് ലഭിക്കാത്തതി നാൽ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായതായും പരാതിയുണ്ട്. ജനങ്ങളെ ഏറെ ബാധിക്കുന്ന ഈ വിഷയത്തിൽ പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികളും തയാറാ കുന്നില്ലെന്നും ആരോപണ മുണ്ട്.

പുത്തൂർ വില്ലേജ് ഓഫി സർക്കാണ് കൊടുവള്ളി വില്ലേജ് ഓഫിസറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ, ഇദ്ദേഹത്തിനു വളരെ ചുരുങ്ങിയ സമയം മാത്രമേ കൊടുവള്ളിയിൽ പ്രവർ ത്തിക്കാൻ സാധിക്കുന്നുള്ളുവെന്നും ജനങ്ങളെ കൂടുതൽ കഷ്‌ടപ്പെടുത്താതെ ഉടൻ പുതിയ വില്ലേജ് ഓഫിസറെ നിയമിക്കാൻ സർക്കാർ തയാറാകണ മെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പ്രശ്ന‌ത്തിന് ഉടൻ പരി ഹാരം കാണണമെന്നു കൊടുവള്ളി ടൗൺ മു സ്‌ലിം ലീഗ് കമ്മിറ്റി ആവ ശ്യപ്പെട്ടു.

വില്ലേജ് ഓഫിസറെ നി യമിക്കുന്ന വിഷയത്തിൽ സർവിസ് സംഘടനകളു ടെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.എ കാദർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇ.സി ബഷീർ അധ്യ ക്ഷനായി. പി.ടി ഷബീറലി, എൻ.വി അയ്യൂബ്, പി.സി നാഫിൽ, ഇ.ടി അഷ്റഫ്, എൻ.സി റഫീഖ്, എൻ.പി കാദർ സംസാരിച്ചു.

Post a Comment

0 Comments