തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന സിവില്‍ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.നിലവില്‍ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ ഏപ്രില്‍ 30-നാണ് വിരമിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനായ ജയതിലക് നിലവില്‍ ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ്.
സീനിയോറിറ്റിയില്‍ മുമ്ബിലുള്ള കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാൻ വിസമ്മതിച്ചതോടെയാണ് ജയതിലകിന് നറുക്ക് വീണത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ജയതിലക്. ഐഐഎമ്മില്‍ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി സബ് കലക്ടറായിട്ടാണ് ആദ്യ നിയമനം. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അമ്ബതാമത് ചീഫ് സെക്രട്ടറി പദവിയിലെത്തിയ ജയതിലക് സംസ്ഥാനത്തെ രണ്ടാമത്തെ മുതിർന്ന ഐഐഎസ് ഉദ്യോഗസ്ഥനാണ്.
0 Comments