താമാരശ്ലേരി:ഉള്ളിലെ ആഗ്രഹങ്ങള്‍ തീവ്രമാണെങ്കില്‍ ഈ ലോകം തന്നെ എതിര്‍പ്പുമായി മുന്‍പില്‍ വന്നു നിന്നാലും മുന്നോട്ടുപോകാനുള്ള വഴികള്‍ തുറന്നു കിട്ടും എന്നതിന് തെളിവാണ് യുവ സംരംഭകയായ
വാവാട്സ്വദേശി കുന്നുമ്മൽ
പി.സി.ഹനീന.ചെറുപ്പം മുതൽഫാഷന്‍ ഡിസൈനിങ്ങിൽ ഇഷ്ടമായിരുന്ന
ഹനീന പഠനത്തിന് ശേഷം
തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ഇറങ്ങിയപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും ഒറ്റക്കെട്ടായിപിന്തുണയുമായി എത്തിയ
തോടെ തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് തുടങ്ങുകയായിരുന്നു.
ആദ്യഘട്ടത്തിൽ വീട്ടിൽ നിന്ന് തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ രൂപകൽപന ചെയ്തു പുറത്തിറക്കിയതോടെ ആവശ്യക്കാർ വീട്ടിലേക്ക് അന്വേഷിച്ച് എത്തി തുടങ്ങി. പിന്നീട് വീട്ടിൽതന്നെ കൂടുതൽ സൗകര്യങ്ങളൊരുക്കി
തൊഴിലിടംവിപുലപ്പെടുത്തി.കുഞ്ഞുടുപ്പുകൾക്കായിരുന്നു ആവശ്യക്കാർ അധികം. സുബീക്ക് എന്ന് മകളുടെ വിളി
പേര് തന്നെ ബ്രാന്റ് നെയിമായക്കു കയും ചെയ്തു. ഗുണനിലവാരവും ആകർഷണീ യതയും കേട്ടറിഞ്ഞ
മറുനാട്ടിൽ നിന്നടക്കമുള്ള നിരവധി പേരാണ് വസ്ത്രങ്ങൾക്ക് ആവശ്യക്കാരായി എത്തുന്നത്.
പുതിയ കാലത്തെ
വിവര സാങ്കേതിക വിദ്യയുടെയും
ട്രെന്റിംങ്ങിന്റേയും അഭൂത പൂർവ്വമായ വളർച്ചയും, പുത്തൻ സാങ്കേതി വിദ്യയുംഈ മേഖലയിലെ മാറ്റങ്ങൾക്ക് കാരണമായതോടെ വസ്ത്രങ്ങളുടെ ആവശ്യകത തന്നെ ഏറെ മാറിയിയസാഹചര്യത്തിൽ പുതുതായി
സ്റ്റിച്ചിംങ് യുണിറ്റിന് തുടക്കം കുറിച്ച് പ്രവർത്തനം വിപുല
പ്പെടുത്തിയിരിക്കുകയാണ് ഇവർ. ആളുകളുടെആവശ്യകതയനുസരിച്ച് പ്രത്യേകം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിന് ആവശ്യമായ വിവിധ
മെഷിനുകളും തൊഴിലാളികളും
ഇവരുടെ യൂണിറ്റിലുണ്ട്.
പുതിയ ടെക്‌സ്‌റ്റൈൽ ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും അവ പുതിയ ഭാവത്തിൽപുറത്തിറക്കുന്നതിനുമുളള പദ്ധതിയിലാണ് ഹനീന
ഇപ്പോഴുള്ളത്.
0 Comments