ചോദ്യപ്പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് ഉടമയുമായ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാമ് ഇയാൾ കീഴടങ്ങിയത്.
തൻ്റെ സ്ഥാപനത്തെ തകർക്കാൻ ഒരു പ്രമുഖ സ്ഥാപനം ശ്രമിക്കുന്നുണ്ടെന്ന് ഷുഹൈബ് ആരോപിച്ചു. മറ്റൊരു ട്യൂഷൻ സ്ഥാപനം എം എസ് സൊല്യൂഷൻസിനെ തകർക്കാൻ ഫഹദിനെ പറഞ്ഞയച്ചുവെന്നും തൻ്റെ നാട്ടിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് മറ്റൊരു ട്യൂഷൻ സ്ഥാപനം 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഷുഹൈബ് ആരോപിച്ചു.
0 Comments