LATEST

6/recent/ticker-posts

വിദ്യാർത്ഥി സംഘർഷങ്ങൾക്ക് അറുതി വരുത്തണം -എസ്‌ഡിപിഐ



കൊടുവള്ളി : വർധിച്ചു വരുന്ന വിദ്യാർത്ഥി സംഘർഷങ്ങൾ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഇത് നിയന്ദ്രിക്കുന്നതിന് സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരണപ്പെട്ട മുഹമ്മദ്‌ ഷഹബാസിന്റെ വീട് എസ്‌ഡിപിഐ നിയോജക മണ്ഡലം നേതാക്കൾ സന്ദർശിച്ചു. പ്രൈവറ്റ് കോളേജുകളിലും , ട്യൂഷൻ സെന്ററുകളിലും അടക്കം 
കലാലയങ്ങളിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളിൽ നിയന്ത്രണവും പോലീസ് നിരീക്ഷണവും ഏർപ്പെടുത്തണം. വയലൻസ് സിനിമകളും, മയക്കു മരുന്ന് വ്യാപനവും തടയുന്നതിന് സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളിൽ ജീവിതമൂല്യങ്ങളെ കുറിച്ചും, സാമൂഹിക ശേഷി വർധിപ്പിക്കുന്നതിനും, ബോധവൽക്കരണം നടത്തണം. സഹാനുഭൂതിയുടെയും കരുണയുടെയും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കണമെന്നും, ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിമപ്പെടൽ ,ഏകാന്തത, വിഷാദം, പഠന വൈകല്യങ്ങൾ തുടങ്ങി വിദ്യാർഥികൾ നേരിടുന്നപ്രശ്നങ്ങൾക്ക് വിദ്യാലയങ്ങളിൽ കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും, യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് 
ടി.പി.യുസുഫ്, സലീം കാരാടി,ഇ.പി.അബ്ദുൽ റസാഖ്‌,ആബിദ് പാലക്കുറ്റി, കൊന്തളത്ത് റസാഖ്‌, എസ്‌ഡിപിഐ താമരശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ തുടങ്ങിയവർ പങ്കെടുത്തു .

Post a Comment

0 Comments