LATEST

6/recent/ticker-posts

എസ് കെ എസ് എസ്* *എഫ് കൊടുവള്ളി മേഖല ആദർശ സമ്മേളനം ഇന്ന്






കൊടുവള്ളി : 'ആദർശം അമാനത്താണ്' എന്ന ശീർഷകത്തിൽ സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊടുവള്ളി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ഇന്ന് കൊടുവള്ളിയിൽ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നഗറിൽ നടക്കും .

നൂറാം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒരു നൂറ്റാണ്ട് കാലമായി നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ദൗത്യമാണ് അഹ്ലുസ്സുന്നത്തി വൽജമാഅത്തിനെ അതിൻറെ തനതായ ശൈലിയിൽ സംരക്ഷിക്കുക എന്നത്. ഈ ദൗത്യ നിർവ്വഹണം ശിരസ്സാവഹിച്ചുകൊണ്ടാണ് കൊടുവള്ളി മേഖല കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

 അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുക, മുജാഹിദ്‌, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്, വ്യാജ ത്വരീഖത്തുകൾ അടക്കമുള്ള പുത്തനാശയങ്ങളെയും മത നിഷേധ-ലിബറൽ ചിന്തകളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് നടത്തപ്പെടുന്ന ആദർശ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഒപി അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിക്കും . കെ കെ ഇബ്രാഹിം മുസ്ലിയാർ എളേറ്റിൽ പ്രാർത്ഥന നിർവ്വഹിക്കും . സത്താർ പന്തല്ലൂർ , എം ടി അബൂബക്കർ ദാരിമി, സ്വാദിഖ് ഫൈസി താനൂർ എന്നിവർ വിഷയാവതരണം നടത്തുമെന്നും സംഘാടകര്‍ പറഞ്ഞു.

Post a Comment

0 Comments