LATEST

6/recent/ticker-posts

പൂനൂർപുഴ ശുചീകരണ പ്രവർത്തനങ്ങൾ : എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു



കൊടുവള്ളി : കൊടുവള്ളി നഗരസഭ പരിധിയിൽ നൊച്ചി മണ്ണിൽ കടവ് മുതൽ മൂത്തോറമാക്കി വരെ, പുഴ കയ്യേറി എന്ന് ആരോപണമുള്ള പ്രദേശങ്ങൾ എസ്‌ഡിപിഐ മണ്ഡലം കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. പുഴ സംരക്ഷണ സമിതിയുടെയും പ്രദേശ വാസികളുടെയും ,റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളുടെയും നേതൃത്വത്തിൽ പൂനൂർ പുഴയിൽ നടത്തുന്ന ശുചീകരണ പ്രവർത്തങ്ങൾ അഭിനന്ദനാർഹമാണെന്നും പ്രകൃതിക്ക് ദോഷകരമാകാ തെയും,പരിസ്ഥിതി സന്തുലിതാവസ്ഥ തകരാതെയിരിക്കാനും ഇത്തരം പ്രവർത്തനങ്ങളിൽ ജാഗ്രത തുടരണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു . പ്രദേശത്ത് പുഴ കയ്യേറുകയോ, നീരോഴുക്ക് തടസപ്പെടുത്തുകയോ പൊതു മുതൽ നശിപ്പിക്കുകയോ, റോഡ് നിർമാണം നടത്തുകയോ ചെയ്തതായി ബോധ്യപ്പെടുന്നില്ലെന്നും,പുഴയിൽ നിന്ന് വാരിയ മാലിന്യങ്ങളും,ചളിയും പുഴയോരത്തുള്ള പുറമ്പോക്കിൽ കൂട്ടിയിട്ടതും ,പുഴയോരം വൃത്തിയാക്കുന്നതിനായി ജെസിബി ഉപയോഗിച്ച പ്രദേശവുമാണ് ചിലർ റോഡായി ചിത്രീകരിച്ചത്. പുഴയിലേക്ക് ചാഞ്ഞു നിന്ന് മാലിന്യങ്ങൾ തങ്ങി നിന്നിരുന്ന ചില്ലകളും ചെറുമരങ്ങളുമാണ് നീക്കം ചെയ്തത് എന്ന് പ്രദേശ വാസികൾ പറഞ്ഞു .അതിനെ വക്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം കുൽസിത ശ്രമങ്ങളെ തിരിച്ചറിയുകയും തള്ളിക്കളയുകയും വേണ മെന്ന് തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഇരുട്ടുമ്പോൾ ലഹരി മാഫിയയുടേയും സാമൂഹ്യ വിരുദ്ധരുടെയും വിഹാര കേന്ദ്രമായിരുന്നു ഈ പ്രദേശത്തെ പുഴയോരങ്ങൾ. ഇത് മാറ്റിയെടുക്കുന്നതിന് പുറമ്പോക്കുകൾ വെട്ടി വൃത്തിയാക്കി വെളിച്ചവും ആൾപെരുമാറ്റവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. മാറുന്ന കാലത്തിന് അനുസരിച്ച് വികസന സങ്കൽപ്പങ്ങളിലും മാറ്റം വരണമെന്നും,പുഴയോരവും പുറമ്പോക്കും വിനോദത്തിനും മാനസികാരോഗ്യത്തിയും ഉപകരിക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ നഗരസഭ അധികാരികൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.പി.യുസുഫ്,ആബിദ് പാലക്കുറ്റി, ആർ.സി.സുബൈർ, റസാഖ് കൊന്തളത്ത്, കെ.എം.സി.റസാഖ്‌, നാസർ എം.വി,ഹനീഫ പാലക്കുന്നുമ്മൽ, ബഷീർ പുഴങ്കര,നൗഷാദ് തനിമ തുടങ്ങിയവർ സന്ദർശനത്തിന് നേതൃത്വം നൽകി. ടി.പി യുസുഫ് യോഗത്തിൽ അധ്യക്ഷനായി. ആർ.സി സുബൈർ, ആബിദ് പാലക്കുറ്റി, കൊന്തളത്ത് റസാഖ്, ബഷീർ പുഴങ്കര, ഹനീഫ പാലക്കുന്നുമ്മൽ , നൗഷാദ് തനിമ, കെഎംസി റസാഖ്‌, എംവി നാസർ, കെ സി അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments