തദ്ദേശ വാര്‍ഡ് വിഭജനവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിൽ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. 2015ല്‍ വിഭജിച്ച വാര്‍ഡുകളില്‍ പുനര്‍ വിഭജനമാകാമെന്ന് ബെഞ്ച് വിധിച്ചു.
വിഭജിച്ച വാര്‍ഡുകളില്‍ പുനര്‍ വിഭജനം പാടില്ലെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാര്‍ഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാടെടുത്തു.
അതിനിടെ, എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജനം ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
0 Comments