LATEST

6/recent/ticker-posts

കുടുംബശ്രീ ജില്ലാമിഷന്റെയും കൊടുവള്ളി ബ്ലോക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊടുവള്ളി ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിച്ചു




കുടുംബശ്രീ ജില്ലാമിഷന്റെയും കൊടുവള്ളി ബ്ലോക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊടുവള്ളി ബ്ലോക്ക് തല തൊഴിൽ മേള കിഴക്കോത്ത്, പന്നൂർ ഗവൺമെൻറ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മേളയിൽ വിവിധ മേഖലകളിൽ നിന്നായി 21 കമ്പനികൾ പങ്കെടുത്തു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജിദത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത നിർവഹിച്ച ചടങ്ങിൽ വഹീദ കയ്യാളശ്ശേരി, റസീന പൂക്കാട്ട്,വിനോദ് കേ പി, ജബ്ബാർ മാസ്റ്റർ, നസ്രി പി പി, മജീദ്, ഇന്ദു സനി ത്ത്, മുഹമ്മദ ലി, പ്രിയങ്ക കരൂഞിയിൽ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ജസീറ എൻ പി , കുടുംബശ്രീ മിഷൻ ഡി ഡി യു ജി കെ വൈ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി പ്രഷിത കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി നിഷ ബേബി നന്ദി പറഞ്ഞു. 378 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 63 പേർ തെരഞ്ഞെടുക്കപ്പെടുകയും 123
പേർ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

Post a Comment

0 Comments