LATEST

6/recent/ticker-posts

ഭിന്നശേഷിക്കാരോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം വി എം ഉമ്മർ മാസ്റ്റർ



താമരശ്ശേരി: കേരള സംസ്ഥാന ബജറ്റിൽ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസം കിരണംപദ്ധതി വഴി നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തിവെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അവഗണിച്ച് മുന്നോട്ട് പോകുന്ന സർക്കാർ പ്രവണതക്കെതിരെ സംസ്ഥാന ഡിഫ്രൻ്റ്ലീ ഏബിൾഡ് പീപ്പിൾസ് ലീഗ്
( ഡി.എ.പി.എൽ ) തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ മുന്നിൽ പ്രതിഷേധ ധർണ്ണ സമരം 2025ഫ്രബ്രുവരി 18 ന് നടക്കും കോഴിക്കോട് ജില്ലാ ( ഡി.എ.പി.എൽ ) കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 17 ന് കോഴിക്കോട് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് പ്രതിഷേധ സംഗമവും നടക്കും എന്ന് മുസ്ലീംലീഗ് സ്റ്റേറ്റ് അംഗവും സംസ്ഥാന ( ഡി.എ.പി.എൽ ) നിരീക്ഷകനുമായ
 വി എം ഉമ്മർ മാസ്റ്റർ പ്രസ്ഥാവിച്ചു കൊടുവള്ളി നിയോജകമണ്ഡലം ( ഡി.എ.പി.എൽ ) കൗൺസിൽ മീറ്റ് താമരശ്ശേരി സി മോയിക്കുട്ടി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ 
എംടി അയ്യൂബ്ഖാൻ മുഖ്യാപ്രഭാക്ഷണം നടത്തി പരിപാടിയിൽ വെച്ച്  
 താമരശ്ശേരി പഞ്ചായത്ത് (ഡി.എ.പി.എൽ ) കമ്മിറ്റി കൊടുവള്ളിനിയോജകമണ്ഡലം മുസ്ലീംലീഗ് സെക്രട്ടറിയും ( ഡി.എ.പി. എൽ ) നിരീക്ഷകനുമായ സുലൈമാൻ പോർങ്ങട്ടൂര് പ്രഖ്യാപിച്ചു
പ്രസ്തുത പരിപാടിയിൽ കൊടുവള്ളി നിയോജകമണ്ഡലം ( ഡി.എ.പി.എൽ ) കമ്മിറ്റി പ്രസിഡണ്ട് മൊയിദ്ധീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി സുനീർ വാവാട്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ( ഡി.എ.പി.എൽ ) നിരീക്ഷകനായ അലി തച്ചംപ്പൊയിൽ, അശ്റഫ് കട്ടിപ്പാറ, എന്നിവർ സംസാരിച്ചു ഉമ്മർ പുതിയോട്ടിൽ സ്വാഗതവും, നൗഷാദ് കാരാടി നന്ദിയും പറഞ്ഞു

Post a Comment

0 Comments