തൃശൂര്‍: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കൊള്ള നടത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ റിജോയ് ആന്റണിയാണ് പ്രതി. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും പോലിസ് അറിയിച്ചു. കടബാധ്യത തീര്‍ക്കാനായാണ് ഇയാള്‍ മോഷണം നടത്തിയത്. ഇയാളില്‍ നിന്നും പത്തുലക്ഷം രൂപയും പോലിസ് പിടിച്ചെടുത്തു. ഇരിഞ്ഞാലക്കുടക്കാരനായ ഇയാള്‍ ചാലക്കുടിയിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്
0 Comments