LATEST

6/recent/ticker-posts

ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് യുവജന വിദ്യാർത്ഥി സംഗമം ഇന്ന്







കൊടുവള്ളി:തണൽ കൊടുവള്ളിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി തണൽ യൂത്ത് വിങിന്റെയും വിദ്യാർത്ഥി വിങിന്റെയും നേതൃത്വത്തിൽ, യുവജന വിദ്യാർത്ഥി സംഗമം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് തണൽ പരിസരത്ത് വെച്ച് നടക്കുകയാണ്.
ലഹരി മാഫിയയുടെ വലയിൽ നിന്ന് യുവജനങ്ങളെ അകറ്റി നിർത്തുക എന്നതാണ് സംഗമത്തിന്റെ മുഖ്യലക്ഷ്യം.

തണൽ കൊടുവള്ളിയുടെ കീഴിൽ ദിവസേന മൂന്ന് ഷിഫ്റ്റുകളിലായി അറുപത് രോഗികൾക്ക് ഡയാലിസിസ് ചെയ്തു വരികയാണ്,
അഞ്ചു വർഷത്തിനിടയിൽ 38,000 ഡയാലിസിസുകൾ ഇവിടെ പൂർത്തീകരിച്ചു കഴിഞ്ഞു.
ഡയാലിസിസിനു പുറമെ
ഭിന്നശേഷിക്കാരായ 120ലധികം കുട്ടികൾ ക്ക്‌ വിവിധ വിവിധ തരം തെറാപ്പികൾ തണലിൽ നടന്നുകൊണ്ടിരിക്കുന്നു,ഈ സ്ഥാപനം മുൻപോട്ട് കൊണ്ട് പോവുന്നതിന് മാസത്തിൽ 12 ലക്ഷത്തോളം ചിലവ് വരുന്നുണ്ട്.

 കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം ചെയ്യും.
ലഹരി വിരുദ്ധ പ്രതിജ്ഞ കൊടുവള്ളി സി. ഐ അഭിലാഷ് ചൊല്ലിക്കൊടുക്കും.
 ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയും ആൻറി ഡ്രഗ് ക്യാമ്പയിനറും പോലീസ് ഓഫീസറും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ ഫിലിപ്പ് മമ്പാട് അവർകൾ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും. കൊടുവള്ളിയിലെയും പരിസരത്തെയും ക്യാമ്പസുകളിലെ വിദ്യാർത്ഥികളും യുവജന വിഭാഗവും ഈ ക്യാമ്പയിനിന്റെ ഭാഗമാകും എന്ന് അറിയിച്ചിട്ടുണ്ട്.
 യുവജന വിദ്യാർത്ഥി മത രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും.

 തണൽ വാർഷിക പ്രചരണവുമായി ബന്ധപെട്ട് വിവിധ അങ്ങാടികളിൽ പാട്ടു വണ്ടി, തെരുവ് നാടകം തുടങ്ങിയ പരിപാടികളും തണൽ യൂത്ത് വിംഗ് സംഘടിപ്പിക്കുന്നുണ്ട്.

പ്രസിഡണ്ട് ഫസലുറഹ്മാൻ കെ.വി, സെക്രട്ടറി ഷമീർ ആപ്പിൾ,
 ട്രഷറർ ശബീൻ യു.കെ,
സലാം കച്ചേരിമുക്ക്,
മുജീബ് പട്ടിണിക്കര,കമറുൽ ഹകീം,
അലി ഹംദാൻ, 
എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments