LATEST

6/recent/ticker-posts

കൊടുവള്ളി തണൽ അഞ്ചാം വർഷത്തിലേക്ക്; വാർഷിക പരിപാടികൾക്ക് ഇന്ന് തുടക്കം



കൊടുവള്ളി- കൊടുവള്ളി തണൽ ഡയാലിസിസ്-ഇ.ഐ .സി സെന്റർ അഞ്ചാം വർഷത്തിലേക്ക്. വാർഷിക പരിപാടികൾക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് മൂന്നിന് കൊടുവള്ളി ടൗണിൽ വിളംബര ജാഥ നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സൗഹൃദ സംഗമം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർഷിക സംഗമം നാളെ രാവിലെ 9.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എം. കെ രാഘവൻ എം.പി, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മു ഖ്യാതിഥികളാകും.

വൈകിട്ട് നാലിന് നടക്കുന്ന ഡെഫ് മീറ്റ് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ മടവൂർ മുഖ്യാതിഥി യാകും. വൈകിട്ട് ആറിന് നടക്കുന്ന പ്രവാസി മീറ്റ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. തണൽ വാർഷിക സന്ദർശനം 26ന് രാവിലെ ഒൻപത് മുതൽ നടക്കും.

വിവിധ ക്യാംപുകളുടെ ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് നിർവഹിക്കും. സൗജന്യ മെഡിക്കൽ

ക്യാംപ്, ഹൃദയ പരിശോധന, വൃക്ക പരിശോധന, കണ്ണ് പരിശോധന, ദന്ത പരിശോധന, കേൾവി പരിശോധന എന്നിവ നടക്കും. രാവിലെ 10ന് തണൽ സംഗമം സെൻട്രൽ ചെയർ മാൻ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്യും. 12ന് ഇ.ഐ.സി കുട്ടിക ളുടെ കലാ പരിപാടികൾ നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കുടുംബ സംഗമം പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ സം ബന്ധിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, എം.എൽ.എമാരായ സച്ചിൻ ദേവ്, ലിൻാ ജോസ ഫ്, താമരശേരി ബിഷപ്പ് മാർ റെമിജിയിസ് ഇഞ്ചനാനിയേൽ സംബന്ധിക്കും. സമാപന സമ്മേളനം മന്ത്രി എ.ആർ കേളു ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തണൽ ചെയർമാൻ ഒ.ടി സലൈമാൻ, ജനറൽ സെക്രട്ടറി ഒ.പി റഷീദ്, ട്രഷറർ തങ്ങൾസ് മുഹമ്മദ്, ഭാരവാഹികളായ ഇ. കെ മുഹമ്മദ്,പി. മജീദ്, ഫൈ )സൽ മാക്സ്, ഒ.പി സലീം പങ്കെടുത്തു.

Post a Comment

0 Comments