കൊടുവള്ളി : ജനുവരി 30 വ്യാഴായ്ച്ച മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ എസ്‌ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി, ഓമശ്ശേരി, തച്ചം പൊയിൽ, പാലങ്ങാട്, ആരാം ബ്രം ,കോളിക്കൽ, കച്ചേരിമുക്ക്, കത്തറമ്മൽ തുടങ്ങിയ ടൗണുകളിൽ “പ്രതിഷേധ ജ്വാല” സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന സംഘപരിവാർ ഫാസിസ്റ്റ് ഭീകരർ ഭരണഘടന തകർത്ത് രാജ്യത്തെ തന്നെ കൊല്ലുകയാണെന്നും ,ഭരണഘടനയും, മതേതര ഇന്ത്യയും സംരക്ഷിക്കാൻ പൗര സമൂഹം രംഗത്തിറങ്ങണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു . കൊടുവള്ളി നഗരത്തിൽ നടന്ന പന്തം കൊളുത്തി പ്രതിഷേധ പ്രകടത്തിന് എസ്‌ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സലാം എരഞ്ഞിക്കോത്ത്, സെക്രട്ടറി വികെ ഷംസീർ ഗഫൂർ എം ഷാഫി എ.പി തുടങ്ങിയവർ നേതൃത്വം നൽകി. എസ്‌ഡിറ്റിയു ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് കരുവൻ പൊയിൽ തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു. ഓമശ്ശേരി ടൗണിൽ നടന്ന പ്രതിഷേധ ജ്വാലക്ക് എസ്‌ഡിപിഐ ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.എം.സിദ്ധീഖ്, സെക്രട്ടറി റഹീം സി.ടി, ഷരീഫ് ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.മടവൂർ പഞ്ചായത്തിലെ ആരാമ്പ്രത്ത് നടന്ന പ്രതിഷേധ ജ്വാലക്ക് ഇഖ്ബാൽ എംസി , അശ്റഫ് എൻ.കെ, റഫീഖ് പുല്ലാളൂർ തുടങ്ങിയവർ നേതൃത്വം നൽകി .താമരശ്ശേരി തച്ചംപൊയിലിൽ നടന്ന പ്രതിഷേധ ജ്വാലക്ക്. സിദ്ധീഖ് ഈർ പോണ , നിസാർ വാടിക്കൽ, സിറാജ് തച്ചംപൊയിൽ,തുടങ്ങിയവർ നേതൃത്വം നൽകി.നരിക്കുനി പലങ്ങാട് ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് വി എം ഇബ്രാഹീം റഈസ് , നിക്റാജ് തുടങ്ങിയവർ നേതൃത്വം നൽകി.കിഴക്കോത്ത് കത്തറമ്മൽ ടൗണിൽ മോൻട്ടി അബൂബക്കർ, സമദ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി. കച്ചേരിമുക്കിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കൊന്തളത്ത് റസാഖ് , സലാം പി പി ബഷീർ പരപ്പാറ, അബൂബകർ ,എന്നിവർ നേതൃത്വം നൽകി.
0 Comments