കൊടുവള്ളി: ഡിലൈറ്റ് ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പതാക ഉയർത്തി. പായസ വിതരണം ചെയ്തു.
കൽപന്ത് കളിയോളം മറ്റെന്ത് ലഹരി എന്ന പ്രമേയത്തിൽ നടത്തിയ അണ്ടർ 16 ഫൈവ്സ് ഫുട്ബോൾ ടൂർണമന്റിൽ ട്രീഫ്രൂട്ട് എഫ്സി ജേതാക്കളായി.ക്രിയേറ്റീവ് എഫ് സി റണ്ണർഅപ്പ് ജേതാക്കളായി.ഇരു ടീമിനും ലഭിച്ച പ്രൈസ് മണി കൊടുവള്ളി തണൽ ഡയലിസ് സെന്ററിന് നൽകി.
സമ്മാനദാന ചടങ്ങിൽ ക്ലബ്ബിന്റെ സീനിയർ നേതാക്കളായ ബഷീർ കെ.സി, സലാം എന്നിവരെ അനുമോദിച്ചു.
ടൂർണമെന്റ് നടത്തിപ്പിനായി ഷബീൽ യു കെ,ജാഫർ പി കെ, അജ്മൽ യു കെ, റാഷിദ് സി കെ, ഷബിൻ റഹ്മാൻ യു കെ, സിറാജ് ചോല,ഷബീൻ യുകെ,നാഫിൽ പിസി,ഷരീഫ് ഹസ്സൻ,നൗഫൽ കൊയിലാട്ട്,ഷമീം ചോല,പിസി റാഷിദ് എന്നിവർ നേതൃത്വം നൽകി.
0 Comments