കൊടുവള്ളി-39ആമത് കൊയപ്പ സെവൻസ് ടൂർണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കെ ഡി എസ് കിഴിശ്ശേരി സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി.മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു കെ ഡി എസ് കിഴിശ്ശേരിയുടെ വിജയം. ആദ്യ പകുതിയില്‍ തന്നെ കെ ഡി എസ് മൂന്നു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
കെ ഡി എസ് ആദ്യ റൗണ്ടില്‍ കെ ആർ എസ് കോഴിക്കോടിനെ ആയിരുന്നു തോല്പ്പിച്ചത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ജിംഖാൻ തൃശ്ശൂർ ESSA ബെയ്സ് പെരുമ്ബാവൂരിനെ നേരിടും. ജിംഖാന കൊടുവള്ളിയില്‍ ആദ്യ മത്സരത്തില്‍ എ എഫ് സി അമ്ബലവയലിനെയും തോല്‍പ്പിച്ചിരുന്നു.
0 Comments