LATEST

6/recent/ticker-posts

കൊടുവള്ളി മുസ്‌ലിം യത്തീംഖാന 46-ാം വാർഷികം തുടങ്ങി




കൊടുവള്ളി -കൊടുവള്ളി മുസ്‌ലിം യത്തീംഖാന 46-ാം വാർഷികത്തിന് തുടക്കം കുറിച്ച് യത്തിംഖാന പ്രഡിഡന്റ് പി. ടി.എ. റഹീം എം.എ ൽ.എ. പതാക ഉയർത്തി.

തുടർന്ന് നടന്ന വിളംബര റാലിയിൽ യത്തീംഖാന ഭാരവാഹികളും വിദ്യാർഥികളും ഹുദവി വിദ്യാർഥികളും അണിനിരന്നു. വിളംബര ജാഥയ്ക്ക് പി.ടി.എ.റഹീം എം.എൽ.എ., കോതൂർ മുഹമ്മദ് മാസ്റ്റർ , ടി.കെ. മുഹമ്മദ് മാസ്റ്റർ,സി.പി. അബ്ദുള്ളകോയ തങ്ങൾ, സി.പി. അബ്ദുൽ മജീദ്, അൻസാരി മുഹമ്മദ് ഹാജി, പി.സി. ബദ്റുദ്ദീൻ, അബ്ദുസമദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.

വാർഷികത്തോടനുബന്ധിച്ചു ഇന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്മൃതിപഥ പ്രയാണം നടന്നു . കൊടുവള്ളി, പാലക്കുറ്റി, കിഴക്കോത്ത്, കളരാന്തിരി, അണ്ടോണ, തലപ്പെരുമണ്ണ, പറമ്പത്ത് കാവ്, ചൂലാംവയൽ, മോഡേൺ ബസാർ, മദ്രസാബസാർ എന്നീ സ്ഥലങ്ങളിലുള്ള മൺമറഞ്ഞുപോയ നേതാക്കളുടെ കബറിടത്തിൽ പ്രത്യേക പ്രാർഥന നടത്തി .

ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന സമ്മേളനം ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള ഉദ്ഘാടനം ചെയ്യും.

വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ മുഖ്യാതി ഥിയായിരിക്കും.പരിപാടിയുടെ ഭാഗമായി റാശിദ് ഗസ്സാലി കെ .എം.ഒ. സ്ഥാപനങ്ങളിൽ പഠിക്കുന്ന രണ്ടായിരത്തോളം വരുന്ന വിദ്യാർഥികളോട് സംവദിക്കും. രാത്രി എട്ടിന് എം.എം. ബാവ മൗലവി അങ്കമാലി മതപ്രഭാഷണം നടത്തും.ഞായറാഴ്ച വാർഷിക സന്ദർശനത്തോടെ പരിപാടികൾ അവസാനിക്കും 


Post a Comment

0 Comments