കോഴിക്കോട്: ഡോ. എം.കെ. മുനീർ എം.എല്‍.എക്ക് ചെക്ക് കേസില്‍ കോടതി പിഴയിട്ടു. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് സാമ്ബത്തിക സഹായം ചെയ്തയിനത്തില്‍ നല്‍കാനുള്ള തുകക്കുള്ള ചെക്ക്, ബാങ്കില്‍ പണമില്ലാതെ മടങ്ങിയതിന് നല്‍കിയ പരാതിയിലാണ് നടപടി.2012ല്‍ 1,34,25,000 രൂപ പരാതിക്കാരനായ മുനീർ അഹ്‌മദില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങി, തിരിച്ചുനല്‍കുന്നതിന് നല്‍കിയ ചെക്ക് പണമില്ലാത്ത മടങ്ങിയതിന് അഡ്വ. മുഹമ്മദ് സാഹിർ മുഖേന നല്‍കിയ പരാതിയിലാണ് വിധി.
ഒന്നുമുതല്‍ നാലുവരെ പ്രതിയായ ഇന്ത്യവിഷൻ ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, ജമാലുദ്ദീൻ ഫാറൂഖി, എം.കെ. മുനീർ, ഭാര്യ നഫീസ തോട്ടത്തില്‍ എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോഴിക്കോട് ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2,60,00,000 രൂപയാണ് പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണമെന്നാണ് വിധി. പിഴയടച്ചാല്‍ അത് പരാതിക്കാരന് നല്‍കും.
0 Comments