LATEST

6/recent/ticker-posts

മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ന്യൂഡൽഹി: ആരോഗ്യം മോശമായതിനെത്തുടർന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലെ എമർജൻസി വിഭാഗത്തിലാണ് 92കാരനായ സിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അസുഖമെന്താണെന്ന് വ്യക്തമല്ല. 2004 മുതൽ 2014 വരെയാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നത്.


Post a Comment

0 Comments