LATEST

6/recent/ticker-posts

പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; ദാരുണാന്ത്യം ഊട്ടിയില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍





കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കൗമാരക്കാരൻ മരിച്ചു. തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്സില്‍ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുള്ള(14)യാണ് മരിച്ചത്.യൂസഫ് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് ഊട്ടിയില്‍ എത്തിയിരുന്നു. ഇവിടെ വച്ചാണ് ഹൃദയാഘാതമുണ്ടായത്.

പിതാവ് അബ്ദുള്ള കോയ ദുബായിലാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യൂസഫ് അബ്ദുള്ള. സഹോദരങ്ങള്‍: അമീൻ അബ്ദുള്ള, ഫാത്തിമ അബ്ദുള്ള.

Post a Comment

0 Comments