LATEST

6/recent/ticker-posts

യൂത്ത് വിംഗ് ബഹുമുഖ പ്രതിഭകളെ ആദരിച്ചു




കൊടുവള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊടുവള്ളി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
അറുപത്തി ഏട്ടാമത് ദേശീയ സ്കൂൾ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾമെഡൽ കരസ്ഥമാക്കിയ അനസ് വി.സി,മുൻ കായിക അധ്യാപികയും, സന്നദ്ധ സേവന രംഗത്തെ കർമ്മ പ്രവർത്തകയുമായ വിലാസിനി ടീച്ചർ,
ഷോട്ട് ഫിലിം മേക്കറും വ്യാപാരി അംഗവുമായ സെൽവരാജ് എന്നിവരെയാണ് യൂത്ത് വിംഗ് ചടങ്ങിൽ ആദരിച്ചത്. അനസിന്‌ പതിനായിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും ഫലകവും നൽകി.

ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡന്റ് O2 അഷ്‌റഫ്‌ അധ്യക്ഷനായി, കെ. വി. വി. എസ് ജില്ലാ സെക്രട്ടറി പി.ടി.എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സമീർ ആപ്പിൾ, കെ.വി.വി.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം അബ്ദുൽ ഖാദർ, യൂണിറ്റ് ജ:സെക്രട്ടറി ടി. പി അർഷാദ്, യൂത്ത് വിംഗ് ട്രഷറർ ഉവൈസ്, വൈസ് പ്രസിഡന്റ്‌ ടി.സെയ്തു, ഫൈസൽ മലബാർ, ഒ. പി റഷീദ്, എ.സി ബിജിൻ,കെ.ടി ഫസൽ, നിസാർ കൊച്ചിൻ, സി. കെ ഹാരിസ്, ഇ. സിമുക്താർ, മുനീർ ആർ. സി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments