LATEST

6/recent/ticker-posts

കൊടുവള്ളി നഗര സഭയിലും കുന്നമംഗലം ഗ്രാമപഞ്ചായത്തിലും വിവിധ ആവിശ്യങ്ങൾഉന്നയിച്ച് പൂനൂർ പുഴ സംരക്ഷണസമിതി



കൊടുവള്ളി നഗരസഭ ചെയർമാൻ ബഹു :അബ്ദു വെള്ളറയുടെ പ്രത്യേകം ക്ഷണപ്രകാരം പുനൂർപുഴ സംരക്ഷണ സമിതിയുടെ പ്രതിനിധികളായി സലിം നെച്ചോളി. മൂസാ പാലക്കുറ്റി , ഇസ്മായിൽ 
പികെ, അഷ്റഫ്എന്നിവരും.

 കുന്നമംഗലം പഞ്ചായത്തിൽ. പുനുർപുഴ സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് അബൂബക്കർ പടനിലം, ഹാജറ പാലുമണ്ണിൽ . ഷക്കീല 

മടവൂർ പഞ്ചായത്തിൽ അബ്ദുൽ സലാം കള്ളികൂടം പുറായിൽ.

 വർക്കിംഗ് കമ്മറ്റി ഗ്രൂപ്പ്മീറ്റിംഗിൽപങ്കെടുത്തു.

 പ്രസ്തുത യോഗത്തിൽ മുന്നോട്ട് വെച്ചചില ആവശ്യങ്ങൾ താഴെ ചേർക്കുന്നു.

കൊടുവള്ളി നഗരസഭയിൽ പൂനൂർപുഴ സംരക്ഷണ സമിതി സമർപ്പിക്കുന്ന ആവിശ്യങ്ങൾ..
.
_കൊടുവള്ളി നഗരസഭയിപരിധിയിലൂടെഒഴുകുന്ന പൂനൂർ പുഴ ക്രോസ് ചെയ്യുന്ന പാലങ്ങളിൽ നിരന്തരമായി വേസ്റ്റ് മാലിന്ന്യങ്ങൾ തള്ളുന്നത് തടയാൻ താഴെ പറയുന്ന പാലങ്ങളിൽ സിസിടിവി അല്ലങ്കിൽ നെറ്റ് സംവിധാനം ചെയ്യുക.
*പാലങ്ങൾ* 
 1)കത്തറമ്മൽ പാലം.
 2)നെല്ലാം കണ്ടി.
 3)മണ്ണിൽ കടവ്.
 4)കൊടുവള്ളി.
5) നൊച്ചുമണ്ണിൽ പാലം

_കൊടുവള്ളി പൂനൂർ പുഴയുടെ അരികിലുള്ള ഗ്രൗണ്ടിനോട്‌ ചേർന്നുള്ള ഭാഗത്ത് തടയണയിൽ ഒരു ഷട്ടർ മാത്രമായത് കൊണ്ട് ചളി കെട്ടി കിടക്കുകയും ജലം ഉപയോഗ ശൂന്യമാവുകയും ഷട്ടർ തുന്നാൽ പോലും ജലം ഒഴുകാതെ നിൽക്കുകയും ചെയ്യുന്നു. ആയതിനാൽ അവിടെ മൂന്ന് ഷട്ടർ കൂടി അധികമായി സ്ഥാപിക്കുക_.

 _കൊടുവള്ളി നഗര സഭ പരിധിയിലൂടെ പൂനൂർ പുഴ ഒഴുകുന്ന സ്ഥലങ്ങളിൽ എല്ലാം പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന മരകൊമ്പുകൾ മുറിച്ചു മാറ്റാൻ അനുമതി_ .

_കൊടുവള്ളി നഗര സഭ പരിധിയിലൂടെ പൂനൂർ പുഴ ഒഴുകുന്ന സ്ഥലങ്ങളിൽ പുഴയിൽ അടിഞ്ഞു കൂടിയ ചളിയും മരങ്ങളും ശുചീകരണം നടത്താനുള്ള ഫണ്ട് അനുവദിക്കുക_ ..
        
 കുന്നമംഗലം പഞ്ചായത്തിൽ ഗ്രൂപ്പ് യോഗത്തിൽ ആവശ്യപ്പെട്ട കാര്യങ്ങൾ.

 പ്രധാനമായും ഉന്നയിച്ച കാര്യങ്ങൾ പണ്ടാരപ്പറമ്പ് പാലം,പടനിലം പാലം എന്നീ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കുകയോ അല്ലെങ്കിൽ അവിടെ നെറ്റ് കെട്ടി മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനുള്ള മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്യുക.

 _പടനിലംഭാഗത്ത് പാലത്തിന്റെ താഴെള്ള ബണ്ട് രണ്ടടി ഉയർത്താനുള്ള ആവശ്യം.
 മുകൾ ഭാഗത്തുള്ള കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം കെട്ടി നിൽക്കാനുള്ള ആവശ്യത്തിനാണ് ഉയർത്തണമെന്ന് ആവശ്യപ്പെട്ടത്._ 

 _പടനിലത്ത് വരുന്ന പഞ്ചായത്ത് സ്റ്റേഡിയം പുഴ അരികിൽ നിർമ്മാണത്തിന് കാത്തുനിൽക്കുകയാണ് . ആ ഗ്രൗണ്ടിന്റെ അരികത്തു നിന്ന് പടനിലം പാലം വരെയുള്ള സ്ഥലങ്ങളിൽ സായാഹ്ന സവാരിക്ക് വേണ്ടി അതിലുപരി ടൂറിസം പ്രമോട്ട് ചെയ്യുന്നതിന്ന് വേണ്ടിയും ഒരു നടപ്പാത പുഴയുടെ അരികിലൂടെ നിർമ്മിക്കുക_ .

_കുന്നമംഗലം പഞ്ചായത്ത്‌ പരിധിയിലൂടെ
പൂനൂർ പുഴ ഒഴുകുന്ന സ്ഥലങ്ങളിൽ എല്ലാം പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന മരകൊമ്പുകൾ മുറിച്ചു മാറ്റാൻ അനുമതി_ .

_കുന്നമംഗലം പഞ്ചായത്ത്‌ പരിധിയിലൂടെ പൂനൂർ പുഴ ഒഴുകുന്ന സ്ഥലങ്ങളിൽ പുഴയിൽ അടിഞ്ഞു കൂടിയ ചളിയും മരങ്ങളും മാറ്റി ശുചീകരണം നടത്താനുള്ള ഫണ്ട് അനുവദിക്കുക_ ..

മണ്ണത്ത്മണ്ണിൽ കടവിലും പാലുമണ്ണിൽ കടവിലും 23ആം വാർഡ്‌ കടവിലും കുളിക്കടവുകൾക്കുള്ള ഫണ്ട് അനുവദിക്കുക.

മടവൂർ പഞ്ചാത്തിലൂടെ പൂനൂർ പുഴ കടന്നു പോവുന്ന പ്രദേശങ്ങളിൽ വ്യക്തമായ ഇടപെടൽ നടത്താൻ സാധ്യമായത് ചെയ്യണ മെന്നും ആവിശ്യപ്പെട്ടു.

 _എന്നീ കാര്യങ്ങളാണ് പൂനുർ പുഴ സംരക്ഷണ സമിതി വർക്കിംഗ് ഗ്രൂപ്പ്‌ യോഗങ്ങളിൽ ആവിശ്യപ്പെട്ടത്_ 

Post a Comment

0 Comments