LATEST

6/recent/ticker-posts

എം ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനം ഒഴുകുന്നു; നടക്കാവ് കൊട്ടാരം റോഡ് അടച്ചു




എം ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡ് അടച്ചു. എംടിയുടെ പൊതുദര്‍ശനം നടക്കുന്ന ‘സിതാര’ വീടിലേക്ക് അതിരാവിലെ മുതല്‍ തന്നെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് വൈകിട്ട് വരെ ഈ റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ മറ്റിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് എത്തണം എന്നു പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡ് സ്മശാനത്തിലാണ് സംസ്‌കാരം.

തന്റെ മരണാന്തര ചടങ്ങുകള്‍ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

0 Comments