കൊച്ചി: കൊലപാതകത്തില് പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല് മതിയെന്നും കേസിലെ 15ാം പ്രതി എ. സുരേന്ദ്രന് എന്ന വിഷ്ണു സുര.കരഞ്ഞുകൊണ്ടായിരുന്നു എ സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകത്തില് പങ്കില്ലെന്നും തനിക്ക് ജീവിക്കണ്ടെന്നും ജീവിതം അവസാനിപ്പിക്കാന് സഹായിക്കണമെന്നും തൂക്കി കൊല്ലാന് വിധിക്കണമെന്നും എ സുരേന്ദ്രന് കോടതിയില് പറഞ്ഞു. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന് സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളും ഉണ്ടെന്നാണും ശിക്ഷയില് ഇളവ് വേണമെന്നും ഏറെ നാളായി ജയിലിലാണെന്നുമാണ് മറ്റു പ്രതികള് ആവശ്യപ്പെട്ടത്.
കേസില് മുന് എം.എല്.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കള് ഉള്പ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. കേസില് കുറ്റക്കാരായവര്ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.
0 Comments