കത്തറമ്മല്‍ : അർദ്ധരാത്രിയുടെ മറവിൽ രണ്ടുമാസം പ്രായം എത്തിയ കോഴിക്കുഞ്ഞുങ്ങളെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് പുഴ മലിനമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പൂനൂർ സംരക്ഷണ സമിതിയുടെ സെക്രട്ടറി അബ്ദുൽ മജീദ് പുളക്കാടിയുടെ നേതൃത്വത്തിൽ ബഷീർ എ പി, മൂസ പാലകുറ്റി, റഷീദ് പി കെ എന്നിവരും ചേർന്നുകൊണ്ട് സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ വിഷയം ഉന്നയിക്കുകയും ചെയ്തു.
ഈ കഴിഞ്ഞ ദിവസങ്ങളിലാണ് കത്തറമ്മല്‍ പാലത്തില്‍ നിന്നും കോഴി വേസ്റ്റ് തള്ളിയ അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി ഇരുപതിനായിരം രൂപ പിഴ അടപ്പിച്ചത്.
പൂനൂർ പുഴ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
ഈ വരുന്ന ഞായറാഴ്ച വാർഡ് തല അടിയന്തര യോഗം ചേരാൻ പുനൂര്‍ പുഴ സംരക്ഷണ സമിതി തീരുമാനിച്ചു.
0 Comments