കൊടുവള്ളി :-
കെടുവള്ളി നഗരസഭയിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പതിനായിരത്തോളം മുട്ടക്കോഴികളെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണ ചെയ്യുന്നു. 12 ലക്ഷം രൂപയാണ് ഇതിനായി 2024-25 സാമ്പത്തിക വർഷം നഗരസഭ ചിലവഴിക്കുന്നത്. വളർത്താൻ സ്വന്തമായി കൂടുള്ള കുടുംബങ്ങൾക്കാണ് മുട്ടകോഴികളെ നൽകുന്നത്. പദ്ധതി പ്രകാരമുള്ള മുട്ട കോഴികളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സിയ്യാലി ഹാജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റംല ഇസ്മാഈൽ, വായോളി മുഹമ്മദ് മാസ്റ്റർ, ഡോക്ടർ ഇസ്മായിൽ, ഷരിഫാ കണ്ണാടിപ്പൊയിൽ, കെ.കെ.പ്രീത, കളത്തിങ്കൽ ജമീല, ഹസീനഎളങ്ങോട്ടിൽ ഇ.ബാലൻതുടങ്ങിയവർ പ്രസംഗിച്ചു.
0 Comments