LATEST

6/recent/ticker-posts

വട്ടക്കുണ്ട് പാലത്തിൻമേൽ വീണ്ടും അപകടം




താമരശ്ശേരി: വട്ടക്കുണ്ട് പാലത്തിന്മേൽ രണ്ട് കാറും ഒരു ആക്ടീവയും അപകടത്തിൽപ്പെട്ടു. പാലത്തിൻറെ മധ്യത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് അല്പസമയം ഗതാഗതം തടസ്സവും ഉണ്ടായി.
കാലപ്പഴക്കവും വീതി കുറഞ്ഞതുമായ പാലം പുതുക്കിപ്പണിയണമെന്നും നടപ്പാതയെങ്കിലും നിർമ്മിച്ച് കാൽനട യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ട് നിരവധി തവണ പരാതി ഉന്നയിച്ചതാണ്.





Post a Comment

0 Comments