LATEST

6/recent/ticker-posts

സി.അബ്ദുറഹ്മാൻ മുസ്ലിയാർ അനുസ്മരണം:സ്വാഗത സംഘം രൂപീകരിച്ചു




കൊടുവള്ളി:സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ടും പ്രമുഖ ആത്മീയ പ്രചാരകനുമായിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്ലിയാരുടെ അനുസ്മരണ സമ്മേളനം ഡിസംബർ 6 വെള്ളിയാഴ്ച പന്നൂരിൽ നടക്കും. അനുസ്മരണത്തിന്റെ മുന്നോടിയായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.



നെടിയനാട് ബദരിയയിൽ ചേർന്ന സുന്നി പ്രവർത്തകർ കൺവെൻഷനിൽ സ്വാഗതസംഘം രൂപീകരിച്ചു. സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹാഫിള് അബൂബക്കർ സഖാഫി ഉദ്ഘാടനം ചെയ്തു.
 
സ്വാഗതസംഘം ഭാരവാഹികളായി പി യൂസഫ് ഹാജി (ചെയർമാൻ), സയ്യിദ് പി ജി എ തങ്ങൾ മദനി, വി ഹുസൈൻ ഹാജി, അബ്ദുസ്സലാം മാസ്റ്റർ ബുസ്താനി (വൈ പ്രസി ) 
 ഫസൽ സഖാഫി നരിക്കുനി (ജന കൺ ), കെ സി മുഹമ്മദ് ഗുരുക്കൾ, പി വി അഹമ്മദ് കബീർ, അബ്ദുൽ നാസർ സഖാഫി പന്നൂർ (കൺവീനർ ),
 കിഴക്കോത്ത് അബൂബക്കർ ഹാജി(ഫൈ സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

നാസർ സഖാഫി പന്നൂർ സ്വാഗതവും, ഫസൽ സഖാഫി നരിക്കുനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments