LATEST

6/recent/ticker-posts

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്




ബാറ്റ്‌സ്മാൻമാരുടെ ശവപറമ്പായി പെർത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെർത്തിൽ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്

ഇന്ത്യൻ പേസർമാരുടെ ആക്രമണത്തെ ചെറുക്കാൻ ഓസീസ് ബാറ്റ്‌സ്മാൻമാർക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണഒരു വിക്കറ്റുമെടുത്തു.

19 റൺസുമായി ക്രീസിൽ തുടരുന്ന അലക്‌സ് ക്യാരിയിലാണ് ഓസ്‌ട്രേലിയയുടെ പ്രതീകളത്രയും. 3 റൺസുമായി മിച്ചൽ സ്റ്റാർക്കും ഒപ്പമുണ്ട്. ഉസ്മാൻ ഖവാജ 8, നഥാൻ മക്‌സീനി 10, ലാബുഷെയ്ൻ 2, സ്റ്റീവൻ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചൽ മാർഷ് 6, പാറ്റ് കമ്മിൻസ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോർ.

Post a Comment

0 Comments