കൊടുവള്ളി: വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കൊടുവള്ളി അധ്യാപകരും വിദ്യാർഥികളും സ്വരൂപിച്ച തുക കൈമാറി. വിദ്യാർത്ഥി പ്രതിനിധി ഫർഹാൻ റാസ,പീപ്പിൾ ഫൌണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ സുബൈർ ഓമശ്ശേരിക്ക് തുക കൈമാറി. ഐഡിയൽ പ്രിൻസിപ്പൽ കെപി.സാദിഖ്, അധ്യാപകരായ ഷാഹിന പി സിന്ധു പി, പി ടി എ എക്സിക്യൂട്ടീവ് അംഗം വി സി മുസ്തഫ എന്നിവർ സംബന്ധിച്ചു.
0 Comments