കൊടുവള്ളി പൊയിലങ്ങാടി ജനവാസ മേഖലയിലെ കിഴക്കണ്ടംപാറ കരിങ്കൽ ക്വാറി അടച്ചു പുട്ടണമെന്നാവശ്യപ്പെട്ട് സമരപ്പന്തൽ കെട്ടി പ്രതിഷേധം ശക്ത മാക്കി നാട്ടുകാർ.
വീടുകൾക്കും കുടിവെള്ള പദ്ധതി ടാങ്കുകൾക്കും ഭീഷണിയായി -പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി ഉടനെ അടച്ചുപൂട്ടണമെന്നും നഗരസഭ സെക്രട്ടറി അനുവദിച്ച ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരസമിതി യുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പൊയിലങ്ങാടിയിൽ സമരപ്പന്തൽ കെട്ടി സമരം ശക്തമാ ക്കിയത്.
ബിജെപി സംസ്‌ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. വി.എം. ഹംസ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.സി.ഹ ബീബ് തമ്പി, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി അലി മാനിപുരം, സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഒ.പുഷ്പൻ, ആർജെഡി ജില്ലാ കമ്മിറ്റി അംഗം പി.സി.മോയിൻകുട്ടി, വെൽഫെ യർ പാർട്ടി മണ്ഡലം പ്രസിഡന്റ് എൻ.പി.ഇഖ്ബാൽ, എം.പി.റഹീം, സലീം അണ്ടോണ, ഒ.കെ. രാജൻ, പി.കെ.ഷിബു, പി.കെ. വേലായുധൻ, നഗരസഭ കൗൺ സിലർമാരായ കെ.സുരേന്ദ്രൻ, എൻ.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
0 Comments