വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
സ്കൂട്ടർ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്കൂട്ടറില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല. മുഖ്യമന്ത്രി കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
0 Comments