താമരശ്ശേരി : മാറി വരുന്ന കാലത്തിനനുസരിച്ച് നാടിനും സമൂഹത്തിനും ഗുണകരമാവുന്ന വിധത്തിൽ വിദ്യാർത്ഥികളെ ചിട്ടപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് താമരശ്ശേരി ബി.ആർ.സി. ഓഡിറ്റോറിയത്തിൽ നടന്ന ഉപജില്ലാ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് മീറ്റിംഗ് അഭിപ്രായപ്പെട്ടു. കൊടുവള്ളി ബി.പി.സി മെഹറലി ഉദ്ഘാടനം ചെയ്തു. വയനാട്, കോഴിക്കോട് ജില്ലാ ഐ. എം.ജി.ഇ സുലൈഖ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
പരിസരം ഇന്ന് ഏറെ മലീമസമാണ്. പുതിയ തലമുറയെ വഴി തെറ്റിക്കാനായി മദ്യ, മയക്ക്മരുന്ന് ലോബികൾ കഴുകക്കണ്ണുകളുമായി പരിസരം കയ്യടക്കി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ക്ലാസ് റൂം പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ വാർത്തെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. വിവര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വലിയ മുന്നേറ്റത്തിലാണ്. ആ മുന്നേറ്റത്തിനനുസരിച്ച് മാറാൻ അധ്യാപകർ തയ്യാറാവണമെന്നും അവർ അഭിപ്രായപെട്ടു.
ഉപജില്ല എ.ടി.സി സെക്രട്ടറി സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ്, ഡോ. ഇസ്മായിൽ മുജദ്ദിദി, സി.കെ. ബഷീർ മാസ്റ്റർ, പി. മുഹമ്മദ് റാഫി, ടി. മുഹമ്മദ് മാസ്റ്റർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. പി. മൈമൂന ടീച്ചർ, ടി.എം നൗഫൽ, കെ. അബ്ദുൽ നാസർ, എൻ.പി. റസീല, പി. മശ്ഹൂദ്,അതുൽ രാജ് പി.കെ അബ്ദുല്ല, കെ മുസ്തഫ, കെ. ടി. അബ്ദുൽ നാസർ, കെ മുഹമ്മദ്, സുലൈഖ ടീച്ചർ, സലാം മാസ്റ്റർ, ഫുആദ്, ഇ.കെ. സാബിത്ത്, ഐ.പി.മൂസ, സജ്ന എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഉപജില്ലാ അറബിക് കലാമേള, അധ്യാപക മൽസരങ്ങൾ, അൽമാഹിർ സ്കോളർഷിപ്പ് പരീക്ഷ എന്നിവക്ക് അക്കാദമിക് കോംപ്ലക്സ് രൂപം നൽകി.
0 Comments