കൊടുവള്ളി: കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതി കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് ചികിത്സാ വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് തുടർചികിത്സക്കും, റഫറൽ നടപടിക്രമങ്ങൾക്കും കൂടുതൽ സൗകര്യപ്രദമാകും.ചടങ്ങിൽ കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ വി.സി. നൂർജഹാൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ശിവദാസൻ, ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഷാജി.സി.കെ., ജില്ലാ നോഡൽ ഓഫീസർ പി.പി.പ്രമോദ്കുമാർ, മെഡിക്കൽ ഓഫീസർ കെ. ശ്യാം ,കെ.കെ.എ. കാദർ ,പി.ടി.സി.ഗഫൂർ, എം.നസീഫ് ,ഡോ.ഹാരിഷ് സി.ആർ, കെ.വി.അരവിനാക്ഷൻ, ടി.കെ.അത്തിയത്ത്, ടി.പി.നാസർ തുടങ്ങിയവർ സംസാരിച്ചു.
0 Comments